റോഡിൽ വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം
റോഡിൽ വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയിൽ എസ്. സൈജു (47) ആണ് മരിച്ചത്. എം.സി റോഡിൽ പൊരുന്തമൺ എം.ജി.എം സ്‌കൂളിന് സമീപം സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം.
Sep 25, 2026, 19:58 IST
കിളിമാനൂർ: റോഡിൽ വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയിൽ എസ്. സൈജു (47) ആണ് മരിച്ചത്. എം.സി റോഡിൽ പൊരുന്തമൺ എം.ജി.എം സ്‌കൂളിന് സമീപം സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം.
പ്ലംബിംഗ് തൊഴിലാളിയായ സൈജു ജോലിക്കായി ബൈക്കിൽ ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെയാണ് അപകടം. സ്‌കൂളിന് എതിർവശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തെങ്ങിൽ നിന്ന് റോഡിലേക്ക് പതിച്ച തേങ്ങ തെറിച്ച് സൈജുവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ സൈജു കുഴഞ്ഞുവീണു. ഉടൻ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.