കിഫ്ബി ഭൂമി ക്രമക്കേട്: കണ്ണൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടത് പിണറായി, ബോര്‍ഡ് യോഗത്തിന്റെ രേഖ പുറത്ത്

കിന്‍ഫ്രയുടെ കുറിപ്പിലാണ് ഭൂമിക്ക് വില ഇട്ടത്.

 

പിണറായിയുടെ അഭിപ്രായം രേഖപെടുത്തിയ കിഫ്ബി ബോര്‍ഡ് രേഖയാണ് പുറത്തുവന്നത്.

കിഫ്ബി വഴി കണ്ണൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര നടപടി വേണമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിവരം. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കാല്‍ അനിവാര്യമെന്ന് പിണറായി അഭിപ്രായം രേഖപ്പെടുത്തിയ ബോര്‍ഡ് യോഗത്തിന്റെ രേഖ പുറത്ത് വന്നു. കിഫ്ബി സിഇഒയുമായുള്ള യോഗത്തിലാണ് പിണറായി പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞത്. പിണറായിയുടെ അഭിപ്രായം രേഖപെടുത്തിയ കിഫ്ബി ബോര്‍ഡ് രേഖയാണ് പുറത്തുവന്നത്. കിന്‍ഫ്രയുടെ കുറിപ്പിലാണ് ഭൂമിക്ക് വില ഇട്ടത്.

കിഫ്ബിയില്‍ കണ്ണൂരില്‍ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തതില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് മുന്‍ ഫിനാന്‍സ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏറെ വിവാദമായ കണ്ണൂരിലെ ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് കിഫ്ബി സിഇഒയുമായുള്ള യോഗത്തില്‍ നിര്‍ദേശിച്ചത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്.