ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ

 

ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷനില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായാണ് നിസ്സഹകരണ സമരം തുടരുന്നത്.

 

ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സൂപ്രണ്ടിന് പരിക്കേറ്റതില്‍ ആഹ്വാനം ചെയ്ത സമരത്തില്‍ അയവ് വരുത്തി കെജിഎംഒഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍). നെടുമങ്ങാട് സംഘര്‍ഷത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനം.

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനവും കെജിഎംഒഎ മാറ്റി. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയുടെ  യോഗത്തിലാണ് തീരുമാനം. ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷനില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായാണ് നിസ്സഹകരണ സമരം തുടരുന്നത്.