കെ.ജി.എം.സി.ടി.എയുടെ എൻട്രി കേഡർ ശമ്പള പരിഷ്കരണത്തിൽ സർക്കാർ പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് ; മന്ത്രി വീണാ ജോർജ്

 കെ.ജി.എം.സി.ടി.എയുടെ എൻട്രി കേഡർ ശമ്പള പരിഷ്കരണത്തിൽ സർക്കാർ പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എൻട്രി കേഡറുമായി ബന്ധപ്പെട്ട ഉത്തരവ് ഇതിനോടകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
 

 കെ.ജി.എം.സി.ടി.എയുടെ എൻട്രി കേഡർ ശമ്പള പരിഷ്കരണത്തിൽ സർക്കാർ പോസിറ്റീവ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എൻട്രി കേഡറുമായി ബന്ധപ്പെട്ട ഉത്തരവ് ഇതിനോടകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ശമ്പള കുടിശ്ശിക സംബന്ധിച്ച വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, ധനകാര്യ വകുപ്പ് നിയമോപദേശം തേടിയിരിക്കുകയാണ്. സാങ്കേതികമായ തടസ്സങ്ങൾ ഉള്ളതിനാൽ സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും, എങ്കിലും സംഘടനയുടെ ആവശ്യങ്ങൾ കേൾക്കാനും തുടർചർച്ചകൾ നടത്താനും സർക്കാർ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.

സർക്കാരുമായി നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ഒപി ബഹിഷ്കരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ, ആന്റോ ആന്റണിക്കെതിരായ സാമ്പത്തിക വെളിപ്പെടുത്തലുകളിലും മന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് പുറത്തുവന്നത് ഗൗരവകരമായ ആരോപണങ്ങളാണെന്നും പണത്തിന്റെ ഉറവിടം, നികുതി വിവരങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സത്യങ്ങൾ അധികകാലം ഒളിച്ചുവെക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.