മണ്ണെണ്ണയുടെ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിലും വൻ കുറവ്
മണ്ണെണ്ണയുടെ വില ഉയർന്നതിന് പിന്നാലെ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിലും വൻ കുറവ്. ലിറ്ററിന് 71 രൂപയായിരുന്ന റേഷൻ മണ്ണെണ്ണയ്ക്ക് ഈ മാസം മുതൽ 76 രൂപ നൽകണം.ഇതിനുപിന്നാലെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം 16.08 ലക്ഷം ലിറ്റർ കൂടി വെട്ടിക്കുറച്ചതോടെ
Sep 21, 2026, 20:50 IST
മണ്ണെണ്ണയുടെ വില ഉയർന്നതിന് പിന്നാലെ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിലും വൻ കുറവ്. ലിറ്ററിന് 71 രൂപയായിരുന്ന റേഷൻ മണ്ണെണ്ണയ്ക്ക് ഈ മാസം മുതൽ 76 രൂപ നൽകണം.ഇതിനുപിന്നാലെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം 16.08 ലക്ഷം ലിറ്റർ കൂടി വെട്ടിക്കുറച്ചതോടെ റേഷൻ ഉപഭോക്താക്കൾക്കും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്കും പ്രതിസന്ധി രൂക്ഷമാകുകയാണ്.
കേന്ദ്രത്തിന്റെ നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കേരളത്തിന് 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇത് 40.68 ലക്ഷം ലിറ്ററായി കുറഞ്ഞു.