റാസല്‍ഖൈമയില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ബസ് ഇടിച്ച് മരിച്ച മലയാളികളുടെ എണ്ണം 4 ആയി


അപകടത്തില്‍ മരിച്ച 13 പേരില്‍ 11 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശി സങ്കീര്‍ത്തന സുരേഷ് (26), കാസര്‍ഗോഡ് അറ്റെങ്ങാനം സ്വദേശി അഷ്റഫ് (53), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് മരിച്ച മലയാളികള്‍.

യുഎഇയിലെ റാസല്‍ഖൈമയില്‍ അല്‍ വാതന്‍ റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ബസ്-ട്രക്ക് കൂട്ടിയിടിയില്‍ മരിച്ച 13 പേരില്‍ നാല് മലയാളികള്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശി സങ്കീര്‍ത്തന സുരേഷ് (26), കാസര്‍ഗോഡ് അറ്റെങ്ങാനം സ്വദേശി അഷ്റഫ് (53), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് മരിച്ച മലയാളികള്‍.


അപകടത്തില്‍ മരിച്ച 13 പേരില്‍ 11 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.


മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍ കമ്പനിയുടെ ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചത്. വിസ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒമാനിലേക്ക് പോയി മടങ്ങുകയായിരുന്ന 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ റാസല്‍ഖൈമയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്.