കേരളത്തിന്റെ 'സ്വന്തം' ബ്രാൻഡിക്ക് പേര് നിശ്ചയിച്ചു
പാലാട്ടെ മലബാർ ഡിസ്റ്റിലറീസില്‍ ബവ്റിജസ് കോർപറേഷൻ പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരായി. ജനങ്ങളില്‍ നിന്ന് നിർദേശങ്ങള്‍ സ്വീകരിച്ച് കണ്ടെത്തിയ പേര് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അധികൃതർ.
ബ്രാൻഡിക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചതോടെ 40,000-ത്തോളം അപേക്ഷകളാണ് ബവ്കോയ്ക്ക് ലഭിച്ചത്.
പാലക്കാട്: പാലാട്ടെ മലബാർ ഡിസ്റ്റിലറീസില്‍ ബവ്റിജസ് കോർപറേഷൻ പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരായി. ജനങ്ങളില്‍ നിന്ന് നിർദേശങ്ങള്‍ സ്വീകരിച്ച് കണ്ടെത്തിയ പേര് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അധികൃതർ.എന്നാല്‍, പേര് ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി കൂടി ആവശ്യമാണ്.
തിരുവല്ല പ്ലാന്റില്‍ നിർമ്മിക്കുന്ന ജവാൻ റമ്മിന് ശേഷം ബവ്കോ സ്വന്തം നിലയില്‍ വിപണിയിലെത്തിക്കുന്ന ആദ്യ ബ്രാൻഡി ആയിരിക്കും ഇത്. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പേര് വേണമെന്നായിരുന്നു ബവ്കോയുടെ നിബന്ധന.
ബ്രാൻഡിക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചതോടെ 40,000-ത്തോളം അപേക്ഷകളാണ് ബവ്കോയ്ക്ക് ലഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് പേര് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് നിലവിലെ തടസ്സം.
കോടതിയുടെ പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ ബ്രാൻഡിന്റെ പേര് പരസ്യപ്പെടുത്തൂ. ഫെബ്രുവരി 21-ന് പാലക്കാട് സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമ്മാണ ഉദ്ഘാടന ചടങ്ങില്‍ കോടതി അനുവദിച്ചാല്‍ പേര് പ്രഖ്യാപിക്കാനാണ് ബവ്കോ ലക്ഷ്യമിടുന്നത്.