ആര്‍എസ്എസ് വേദിയിലെ കേരള സര്‍വകലാശാല വിസിയുടെ വിവാദ പ്രസംഗം; പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ

വിസി പദവിയുടെ അന്തസ്സിന് നിരക്കാത്ത വാക്കുകളാണിത് എന്നാണ് നിലവിലെ വിമര്‍ശനം.

 


ആര്‍എസ്എസ് തിരുവനന്തപുരം മണിവിളയില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് 2026 എന്ന പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി പങ്കെടുത്തത്.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ. നാളെ സര്‍വകളാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. അമ്മയാരെന്ന് അറിയാത്തവര്‍ ആണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്നായിരുന്നു വിസിയുടെ പ്രസംഗം. അമ്മയാരെന്ന് അറിയുന്നവര്‍ വന്ദേമാതരം എന്ന് തന്നെ പറയുമെന്നും ആര്‍എസ്എസ് നെയ്യാറ്റിന്‍കരയില്‍ സങ്കടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു. വിസി പദവിയുടെ അന്തസ്സിന് നിരക്കാത്ത വാക്കുകളാണിത് എന്നാണ് നിലവിലെ വിമര്‍ശനം.


ആര്‍എസ്എസ് തിരുവനന്തപുരം മണിവിളയില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് 2026 എന്ന പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. ലോകത്തിലെ 60 ശതമാനം മരുന്നുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കില്‍ ഇന്ത്യ നിര്‍മ്മിക്കണമെന്ന അവസ്ഥ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വന്നത് കുഞ്ഞു നാള്‍ മുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനാണാണെന്നും ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് 3 വയസ്സുള്ള കുട്ടികള്‍ക്കാണെന്നും അ?ദ്ദേഹം വ്യക്തമാക്കി. നാല് വര്‍ഷ വിദ്യാഭ്യാസ രീതി കേരളം നടപ്പിലാക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ അത് നടപ്പിലാക്കി. ഇപ്പോള്‍ എല്ലാവരും അത് നടപ്പിലാക്കുന്നുവെന്നും വിസി പറഞ്ഞു.

കുഞ്ഞുങ്ങളെ നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരത മാതാവാണ്. വികസിത ഭാരതത്തിന് വേണ്ടി ഇവരെ നിങ്ങളുടെ വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിര്‍ക്കുന്നത്. അവരും മാറും, ഈ നാട് മാറുകയാണ്. പിഎസ്‌സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കില്‍ വേറെ കുറച്ച് കാര്യങ്ങള് കൂടി ചെയ്യണം. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മള്‍ തിരിച്ച് പോവുകയാണ്. ചില കള്ളന്മാര്‍ അത് വന്നു കൊള്ളയടിച്ചു. അവര്‍ക്ക് കൂട്ടു നിന്നത് ആരാണ് എന്ന് നമ്മുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പരാമര്‍ശിച്ചാണ് വിസി പ്രസം?ഗം അവസാനിപ്പിച്ചത്.