പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം

ഇന്നലെ മാത്രം നാലുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്

 

ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു

പകര്‍ച്ചവ്യാധി ഭീഷണിയില്‍ സംസ്ഥാനം. പകര്‍ച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ 134 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേര്‍ക്കാണ്ഷിഗെല്ല സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല നാലുപേര്‍ക്ക് സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 11 പേര്‍ക്ക് എലിപ്പനിയും 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകര്‍ച്ചപ്പനി ബാധിച്ച് 2495 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 72 പേര്‍ക്ക്, എലിപ്പനി 13 പേര്‍ക്ക്, മലേറിയ നാല് പേര്‍ക്ക്, ഷിഗല്ല ഏഴുപേര്‍ക്ക്. ചൊവ്വാഴ്ച 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.