കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പറുകള്‍: തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ഈ വര്‍ഷമെത്തും

രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഈ വർഷം എത്തും.ആദ്യ സ്ലീപ്പർ ബിഹാർ റൂട്ടിലായിരിക്കുമെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോർട്ട്. എന്നാല്‍ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടിയിലായിരിക്കും ട്രെയിൻ ഓടുക. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണിവ.  

 

കേരളത്തില്‍ ഈ റൂട്ടുകളില്‍സംസ്ഥാനത്ത് നിലവില്‍ മൂന്ന് വന്ദേഭാരതുകളാണ് സർവ്വീസ് നടത്തുന്നത്. ഒന്ന് കാസർഗോഡ്-തിരുവനന്തപുരം റൂട്ടിലും മറ്റൊരു മംഗലാപുരം തിരുവനന്തപുരം റൂട്ടിലുമാണ്. മൂന്നാമത്തെ സർവ്വീസ് കൊച്ചി-ബെംഗളൂരു റൂട്ടിലാണ്. ഇതിന് പുറമെയാണ് പുതിയ രണ്ട് വന്ദേഭാരത് സ്ലീപ്പറുകള്‍ കൂടി എത്തുന്നത്

തിരുവനന്തപുരം: കേരളത്തിൽ  രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഈ വർഷം എത്തും.ആദ്യ സ്ലീപ്പർ ബിഹാർ റൂട്ടിലായിരിക്കുമെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോർട്ട്. എന്നാല്‍ അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും ഇടിയിലായിരിക്കും ട്രെയിൻ ഓടുക. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണിവ.  

രണ്ട് വന്ദേഭാരത് സ്ലീപ്പറുകള്‍.തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സ്ലീപ്പറുകള്‍ പ്രഖ്യാപിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.അത്യാധുനിക സംവിധാനങ്ങള്‍വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ കോച്ചുകളില്‍ കൂട്ടിയിടികള്‍ തടയാൻ 'കവച്' ഓട്ടോമാറ്റിക് ട്രെയിൻ സുരക്ഷാ സംവിധാനമുണ്ട്.

സിസിടിവി നിരീക്ഷണവും ജീവനക്കാരുമായി സംസാരിക്കാൻ എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകളും എല്ലാ കോച്ചുകളിലും ലഭ്യമാണ്. മെച്ചപ്പെട്ട സസ്പെൻഷൻ, ശബ്ദം കുറയ്ക്കുന്ന സൗകര്യങ്ങള്‍ എന്നിവ യാത്രക്ക് സുഖം പകരും.മണിക്കൂറില്‍ 180 കിമീ വേഗതയില്‍ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ട്രെയിൻ, രാത്രികളില്‍ 120-130 കി.മീ വേഗതയിലാകും സർവീസ് നടത്തുക. പൂർണ്ണമായും ശീതീകരിച്ച 16 കോച്ചുകളാണ് ഇതിലുള്ളത്. ഒരു ഫസ്റ്റ് ക്ലാസ് എസി (1A), 11 തേർഡ് ക്ലാസ് എസി (3A), നാല് സെക്കൻഡ് ക്ലാസ് എസി (2A) കോച്ചുകളുള്‍പ്പെടെ എല്ലാ എസി ക്ലാസ്സുകളിലുമായി 823 യാത്രക്കാർക്ക് ട്രെയിനില്‍ സഞ്ചരിക്കാം.

കേരളത്തില്‍ ഈ റൂട്ടുകളില്‍സംസ്ഥാനത്ത് നിലവില്‍ മൂന്ന് വന്ദേഭാരതുകളാണ് സർവ്വീസ് നടത്തുന്നത്. ഒന്ന് കാസർഗോഡ്-തിരുവനന്തപുരം റൂട്ടിലും മറ്റൊരു മംഗലാപുരം തിരുവനന്തപുരം റൂട്ടിലുമാണ്. മൂന്നാമത്തെ സർവ്വീസ് കൊച്ചി-ബെംഗളൂരു റൂട്ടിലാണ്. ഇതിന് പുറമെയാണ് പുതിയ രണ്ട് വന്ദേഭാരത് സ്ലീപ്പറുകള്‍ കൂടി എത്തുന്നത്.ആദ്യം തിരുവനന്തപുരം-മംഗളൂരു റൂട്ടിലായിരിക്കും സ്ലീപ്പർ ഓടുക എന്നാണ് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ കേരളത്തിന് പുറത്തേക്കായിരിക്കും പുതിയ സർവ്വീസ്