10 വ​ർ​ഷ​ത്തി​നി​ടെ കേരളത്തിൽ പാ​മ്പു​ക​ടി​യേ​റ്റ്​ മ​രി​ച്ച​ത് 659 പേ​ർ

 കേരളത്തിൽ 10 വ​ർ​ഷ​ത്തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ്​ മ​രി​ച്ച​ത് 659 പേ​ർ. 2016 മു​ത​ലു​ള്ള വ​നം വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ പാ​മ്പി​ന് പു​റ​മെ കാ​ട്ടാ​ന ആ​ക്ര​മ​ണം-226, കാ​ട്ടു​പ​ന്നി-61, ക​ടു​വ-11, കാ​ട്ടു​പോ​ത്ത്-​10​ എ​ന്നി​ങ്ങ​നെ​യാ​ണ് വ​ന്യ​ജീ​വി ആ​​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം.

മ​ര​ണ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പാ​മ്പു​ക​ടി​യേ​റ്റാ​ണ്. കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ മൂ​ർ​ഖ​ൻ , ചേ​ന​ത്ത​ണ്ട​ൻ, വെ​ള്ളി​ക്കെ​ട്ട​ൻ (വ​ള​വ​ള​പ്പ​ൻ/​ശം​ഖു​വ​ര​യ​ൻ) എ​ന്നീ പാ​മ്പു​ക​ളു​ടെ ക​ടി​യേ​റ്റാ​ണ്.

ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​വേ കാ​ണ​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​വ​യെ അ​പ​ക​ട​കാ​രി​ക​ളു​ടെ ലി​സ്​​റ്റി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 2018-19ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണ​മു​ണ്ടാ​യ​ത്. 123 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളി​ൽ പാ​മ്പ്​ ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ച​താ​യാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്.

2021-22ൽ 65 ​​പേ​ർ​ക്ക്​ ജീ​വ​ഹാ​നി​യു​ണ്ടാ​യ​പ്പോ​ൾ 2025-26ൽ 18​ലേ​ക്ക്​ ചു​രു​ങ്ങി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്ക്​ പ​രി​ശോ​ധി​ച്ചാ​ൽ പി​ടി​കൂ​ടു​ന്ന പാ​മ്പു​ക​ളു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും കൂ​ടു​ക​യാ​ണ്. 2021ൽ 6,667 ​പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​പ്പോ​ൾ 2025ൽ 23,802​ലേ​ക്കെ​ത്തി. അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ പി​ടി​കൂ​ടി​യ പാ​മ്പു​ക​ളു​ടെ എ​ണ്ണം 77,474 ആ​ണ്.