ശബരിമലയിൽ ഭക്തർക്ക് ഇന്ന് മുതൽ കേരളീയ സദ്യ ; പ്രഖ്യാപനം നടപ്പായില്ല,  പ്രസിഡന്റിന്റെ  ആദ്യ പ്രഖ്യാപനം തുടക്കത്തിലേ പാളി 

ഭക്തർക്ക് ഇന്ന് മുതൽ കേരളീയ സദ്യ നല് കുമെന്ന് പ്രസിഡൻ്റ് പ്രഖ്യാപനം നടപ്പായില്ല. സദ്യ നല് കുന്നത് വൈകും. ഒരു വർ ഷത്തേക്ക് പുലാവും കറി യും നല്കുന്നതിനാണ് കരാർ

 

ശബരിമല: ഭക്തർക്ക് ഇന്ന് മുതൽ കേരളീയ സദ്യ നല് കുമെന്ന് പ്രസിഡൻ്റ് പ്രഖ്യാപനം നടപ്പായില്ല. സദ്യ നല് കുന്നത് വൈകും. ഒരു വർ ഷത്തേക്ക് പുലാവും കറി യും നല്കുന്നതിനാണ് കരാർ നല്കിയത്. അത് മാറ്റി സദ്യയാക്കുമ്പോൾ കരാർ സംബന്ധിച്ച് അവ്യക്തത നിലനില്ക്കുകയാണ്.

ഇതിൻ്റെ നിയമ വശങ്ങൾ പഠിച്ച ശേഷം കാര്യമായി നടപ്പിലാ ക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പുതിയ കമ്മറ്റി രൂപീകരിച്ചു. എന്നാൽ കേരളസദ്യ നല്കുന്നതിൽ ബോർഡംഗ ങ്ങൾക്ക് എതിർപ്പില്ലെങ്കിലും
ഒരംഗത്തിന് നടപടി ക്രമങ്ങ ൾ സംബന്ധിച്ച് ഭിന്ന അഭിപ്രായമാണ് ഉള്ളത്. തിരുവാ ഭരണം കമ്മീഷണറുടേയും ദേവസ്വം കമ്മീഷണറുടേയും ലോ ഓഫീസറുടെയും റിപ്പോ ർട്ട് വാങ്ങി ക്വട്ടേഷൻ ക്ഷണിച്ച് നിയമപരമായി നടപ്പിലാക്കണമെന്നാണ് ഒരു ബോർ ഡംഗം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം സന്നിധാന ത്ത് എത്തിയ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സദ്യ തുടങ്ങുന്നത് സംബന്ധിച്ച് ചർ ച്ചകൾ നടത്തിയിരുന്നു. സാധ നങ്ങൾ, പാത്രങ്ങൾ എന്നിവ യൊക്കെ വാങ്ങുന്നത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ഇല ഒഴിവാക്കി പാത്രത്തിൽ
കേരളീയ സദ്യ നല്കാനാണ് തീരുമാനം. ഇലയായാൽ സ ദ്യകഴിച്ച് കഴിഞ്ഞ ശേഷം ഇലകൾ സംസ്കരിക്കണം.
സദ്യ ആരംഭിക്കുന്നതിന് നയപരമായ തീരുമാനം ഉണ്ടാകണമെന്ന് ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു

സദ്യ നടപ്പിലാക്കുന്നതിന് ചില സാങ്കേതികത്വം ഉണ്ട്. ഇപ്പോൾ പുലാവാണ് നല്കു ന്നത്. അതിനാൽ സദ്യയ്ക്കു ള്ള പുതിയ റേറ്റ് വാങ്ങണം. നയപരമായ തീരുമാനം ഉണ്ടാകണം. അടുത്ത അഞ്ചാം തീയതി നടക്കുന്ന ദേവസ്വം ബോർ ഡ് യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം നടപ്പി ലിക്കും. സദ്യ നല്കുന്നത് സംബന്ധിച്ച് വിശദമായ നിർ ദ്ദേശങ്ങൾ സമർപ്പിക്കാൻ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ റിപ്പോർട്ട് അടുത്ത ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും ജയകുമാർ പറഞ്ഞു. 

എല്ലാ ദിവസ വും സദ്യ വേണമോ അതോ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ മതിയോ എന്നത് സം ബന്ധിച്ച് അഭിപ്രായങ്ങൾ പലകോണിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യവും ബോ ർഡിൽ പരിശോധിക്കുമെന്ന്
കെ ജയകുമാർ പറഞ്ഞു.

ഇതോടെ അന്നദാനത്തിൽ സദ്യ വിളമ്പുന്നത് വൈകാനാണ് സാധ്യത. ഇല ഒഴി വാക്കി പാത്രത്തിലാണ് സദ്യ വിളമ്പുക. കെ.ജയകുമാർ പ്രസിഡൻ്റായപ്പോൾ നടത്തിയ ആദ്യ പ്രഖ്യാപനമാണ് തുടക്കത്തിലെ പാളിയത്.