കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും

കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരും ദിവസങ്ങളിലെ മഞ്ഞ അലർട്ട്

സെപ്റ്റംബർ 3: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്

സെപ്റ്റംബർ 4: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

അതെ സമയം, വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന 'അസ്ന' ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ തീവ്രന്യൂനമർദമായി ശക്തി കുറയാൻ സാധ്യത. തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തീസ്ഗഡിനും മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തീസ്ഗഡ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത ഏഴ് ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത.