കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ ഉണ്ടാകില്ല. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ മഴയുണ്ടാകും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അഞ്ച് ദിവസങ്ങളിലും മഴ ലഭിക്കും.
Feb 28, 2026, 19:44 IST
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ ഉണ്ടാകില്ല. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ മഴയുണ്ടാകും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അഞ്ച് ദിവസങ്ങളിലും മഴ ലഭിക്കും.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.