സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും
Jan 8, 2026, 18:10 IST
കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച മുതൽ മഴ പെയ്യുമെന്നാണ് നിഗമനം.