സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; കൊച്ചി സിറ്റി കമ്മീഷണറായി കാളിരാജ് മഹേശ്വർ ചുമതലയേൽക്കും

 

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജില്ലാ തലത്തിൽ പുതിയ ക്രമീകരണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്.

 

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ.തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജില്ലാ തലത്തിൽ പുതിയ ക്രമീകരണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. കൊച്ചി സിറ്റി കമ്മീഷണർ സ്ഥാനത്തേക്ക് നിയമിച്ച എസ് ഹരിശങ്കറിനെ ബറ്റാലിയൻ ഡിഐജിയാക്കി. ട്രാഫിക് ഐജിയായിരുന്ന കാളിരാജ് മഹേശ്വർ കൊച്ചി സിറ്റി പോലീസ് കമ്മീഷണറാകും. ടി നാരായണൻ തൃശൂർ റേഞ്ച് ഡിഐജിയും അരുൺ ബി കൃഷ്ണ കൊച്ചി റേഞ്ച് ഡിഐജിയുമാകും. ജി ജയദേവ് കോഴിക്കോട് കമ്മീഷണറാകും.
ഹേമലത ഐപിഎസ്  കൊല്ലം കമ്മീഷണർ ആയും ജെ മഹേഷ്  തിരുവനന്തപുരം റൂറൽ എസ്പി ആയും  ചുമതലയേൽക്കും 
 
ആഴ്ചകൾക്ക് മുൻപാണ് പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയിരുന്നത്. തൃശൂർ റേഞ്ച് ഡിഐജിയായിരിക്കെയാണ് എസ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറാക്കി നിയമിച്ചത്. എന്നാൽ ഈ സ്ഥാനം ഹരിശങ്കർ ഏറ്റെടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ജി സ്പർജൻ കുമാറിനെ ദക്ഷിണ മേഖലാ ഐജിയായും ദക്ഷിണ മേഖലാ ഐജിയിരുന്ന എസ് ശ്യാം സുന്ദറിനെ ഇൻ്റലിജൻസിലേക്കും മാറ്റിയിരുന്നു.