അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത് : മുന്നറിയിപ്പുമായി കേരള പൊലീസ്

 


            പല ആവശ്യങ്ങൾക്കുമായി പലപ്പോ‍ഴും പല ആപ്പുകളും നമ്മ‍ൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. പക്ഷെ എല്ലാ അപ്പുകളും എപ്പോ‍ഴും സുരക്ഷിതമായിരിക്കണം എന്നില്ല.

അതിനാൽ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്ബ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള പൊലീസ് അവരുടെ സാമൂഹികമാധ്യമ പേജിൽ പോസ്റ്റ് പങ്കുവെച്ചു.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്ബ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

▪️സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച്‌ ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്കിയിട്ടുള്ളവയിൽ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ വ്യക്തത വരുത്താവുന്നതാണ്.

▪️പ്ളേ/ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക.

▪️പ്രവർത്തനത്തിന് ആവശ്യമായ പെർമിഷനുകൾ മാത്രം നൽകി വേണം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നൽകുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

▪️ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്ബറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌൺലോഡ് ചെയ്യാതിരിക്കുക.

allowfullscreen

▪️ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷവും അതിന് മുൻപും, നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.