'വി ഡി സതീശന്റെ കൈയ്യില്‍ കേരളം ഭദ്രം'; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവ്, മുഖ്യമന്ത്രിയെ പുകഴ്ത്തി സി ദിവാകരന്‍

ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി തുറന്നുപറയുന്ന നേതാവാണ് വി ഡി സതീശന്‍.

 

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്‌കാര ചടങ്ങിലാണ് സി ദിവാകരന്റെ പുകഴ്ത്തല്‍.

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കേരളം വി ഡി സതീശന്റെ കയ്യില്‍ ഭദ്രം. 100 ദിവസം കൊണ്ട് സര്‍ക്കാര്‍ അത് തെളിയിച്ചുവെന്നും സി ദിവാദരന്‍ പറഞ്ഞു.

ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി തുറന്നുപറയുന്ന നേതാവാണ് വി ഡി സതീശന്‍. പരിപാടിക്ക് എത്താന്‍ വൈകിയെങ്കിലും സതീശന്‍ ആയതുകൊണ്ടാണ് താന്‍ കാത്തിരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്‌കാര ചടങ്ങിലാണ് സി ദിവാകരന്റെ പുകഴ്ത്തല്‍.

പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശന്‍. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന് അപ്പുറം അംഗീകരിക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു.