റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കർമ്മ സമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
കർമ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം
Mar 19, 2025, 16:31 IST
സർക്കാർ രൂപീകരിക്കുന്ന കർമ്മ സമിതിക്ക് മുന്നിൽ വിശദാംശങ്ങൾ നൽകാനും അപേക്ഷകർക്ക് നിർദ്ദേശം നൽകി
കൊച്ചി: റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കർമ്മ സമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കർമ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിയമ സേവന അതോറിറ്റിയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ അംഗീകരിച്ചില്ല. സർക്കാർ രൂപീകരിക്കുന്ന കർമ്മ സമിതിക്ക് മുന്നിൽ വിശദാംശങ്ങൾ നൽകാനും അപേക്ഷകർക്ക് നിർദ്ദേശം നൽകി. പൊതുതാൽപര്യ ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.