കേരള ഹൈകോടതിയിൽ വിവിധ തസ്തികകളിൽ ഒഴിവ്
താഴെ പറയുന്ന തസ്തികകളിലേക്ക് കേരള ഹൈകോടതിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്.ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവുകൾ 16, ശമ്പളം പ്രതിമാസം 30,000 രൂപ. യോഗ്യത: ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ് ബ്രാഞ്ചിൽ ഫുൾടൈം റെഗുലർ ത്രിവത്സര അംഗീകൃത ഡിപ്ലോമ ഫസ്റ്റ്ക്ലാസിൽ വിജയിക്കണം. ഒരുവർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം.

ഡേറ്റ എൻട്രി ഓപറേറ്റർ: ഒഴിവുകൾ 12, പ്രതിമാസ ശമ്പളം 22,240 രൂപ. യോഗ്യത: ത്രിവത്സര ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ് വെയർ /ഇലക്ട്രോണിക്സ്) ഫസ്റ്റ്ക്ലാസിൽ പാസാകണം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും (ഫസ്റ്റ്ക്ലാസ്) കമ്പ്യൂട്ടർ വേഡ് പ്രോസസിങ്/ഡേറ്റ എൻട്രി ഓപറേഷനിൽ അംഗീകൃത സർട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും.
Also Read: രാവിലെ പല്ലികൾ എവിടെ പോകുന്നു? രാത്രിയിൽ പ്രാവുകൾ അപ്രത്യക്ഷമാകുന്നതെങ്ങനെ? ഒളിപ്പിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ!
മുകളിലെ രണ്ടു തസ്തികകൾക്കും ബാധകമായവ: 2.1.1989നും 1.1.2007നും മധ്യേ ജനിച്ചവരാകണം. അപേക്ഷ ഫീസ് 600 രൂപ. നിയമന കാലയളവ് 31.3.2026 വരെ.
ട്രാൻസ്ലേറ്റർ: ഒഴിവുകൾ 20, ശമ്പളം 31,020 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. കമ്പ്യൂട്ടർ ഓപറേഷനിൽ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 2.1.1989നും 1.1.2007നും മധ്യേ ജനിച്ചവരാകണം. നിയമന കാലയളവ് 2026 ജൂലൈ 19 വരെ. അപേക്ഷാഫീസ് 500 രൂപ.
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: ഒഴിവ് 1, ശമ്പളം 60,000 രൂപ. യോഗ്യത: ഫുൾടൈം റെഗുലർ എം.സി.എ/ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 2.1.1984നും 1.1.2007നും മധ്യേ ജനിച്ചവരാകണം. അപേക്ഷ ഫീസ് 500 രൂപ. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സേവനകാലാവധി നീട്ടിയേക്കാം. ഡിസംബർ 16നകം അപേക്ഷിക്കണം. (https://hckrecruitment.keralacourts.inൽ)