കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
ഡ്രൈവര്‍മാര്‍ റോഡിലെ ഉടയോന്മാര് അല്ല, കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ക്രിമിനലുകളെ ജീവനക്കാരാകുന്ന ബസ് ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചു.
കാക്കനാട് അപകടത്തില്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്റെ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചു.
കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലില്‍ പൊലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതിയുടെ ചോദ്യം. കാക്കനാട് അപകടത്തില്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്റെ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചു. ഡ്രൈവര്‍മാര്‍ റോഡിലെ ഉടയോന്മാര് അല്ല, കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ക്രിമിനലുകളെ ജീവനക്കാരാകുന്ന ബസ് ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചു. സ്വകാര്യബസ് ഇടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കാക്കനാട് സ്വകാര്യ ബസിടിച്ച് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് നില്ക്കാനാവാത്തതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. നടക്കാന്‍ നടപ്പാതകള്‍ എവിടെയെന്നും യാത്രക്കാര്‍ക്ക് സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. അപകടമുണ്ടായാല്‍ ഇനി വാഹനം ഓടിക്കാന്‍ ആകില്ലെന്ന ഭയം ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകണമെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പൊലീസ് നടപടി എടുത്തില്ലെങ്കില്‍ ജനം ശബ്ദം ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബസ് ഉടമകള്‍ക്ക് ജീവനക്കാര്‍ ക്രമിനലുകളാണെന്ന് അറിയാമോ എന്ന് ചോദിച്ച കോടതി, കാക്കനാട് അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്കെതിരെ എത്ര കേസുകള്‍ ഉണ്ടെന്ന് കോടതി ചോദിച്ചു. ഡ്രൈവര്‍മാര്‍ റോഡിലെ കാലന്മാരാണെന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.