കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍

48 വനിതകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളില്‍ നിന്നുമായി മത്സരിച്ചത്.

 

യുഡിഎഫില്‍ നിന്ന് 11 പേരും എല്‍ഡിഎഫില്‍ നിന്ന് 2 പേരുമാണ് നിയമസഭയിലെത്തുന്നത്.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത് 11 വനിതാ എംഎല്‍എമാര്‍. യുഡിഎഫില്‍ നിന്ന് 11 പേരും എല്‍ഡിഎഫില്‍ നിന്ന് 2 പേരുമാണ് നിയമസഭയിലെത്തുന്നത്. ഉഷാ വിജയന്‍(മാനന്തവാടി), കെ കെ രമ(വടകര), ഫാത്തിമ തഹിലിയ(പേരാമ്പ്ര), വിദ്യ ബാലകൃഷ്ണന്‍(എലത്തൂര്‍), കെ എ തുളസി(കോങ്ങാട്), ഗീതാ ഗോപി(നാട്ടിക), ഉമാ തോമസ്(തൃക്കാക്കര), ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍), രമ്യാ ഹരിദാസ്(ചിറയിന്‍കീഴ്), ബിന്ദു കൃഷ്ണ(കൊല്ലം), ഒ എസ് അംബിക(ആറ്റിങ്ങല്‍) എന്നിവരാണ് കേരളത്തിന്റെ 11 വനിതാ എംഎല്‍എമാര്‍. ഇവരില്‍ ആരൊക്കെ മന്ത്രിസഭയിലേക്ക് എത്തും എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇതിനോടകം സജീവമായി കഴിഞ്ഞു.

48 വനിതകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളില്‍ നിന്നുമായി മത്സരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് എന്‍ഡിഎയും എല്‍ഡിഎഫുമായിരുന്നു. 18 വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് 12 വനിതകളെയും നിര്‍ത്തി. ഇതില്‍ യുഡിഎഫ് മത്സരിപ്പിച്ച ഒന്‍പത് പേരും എല്‍ഡിഎഫിന്റെ രണ്ടുപേരും വിജയിച്ചു.

മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎല്‍എ എന്ന ചരിത്രനേട്ടവുമായാണ് അഡ്വ. ഫാത്തിമ തഹിലിയ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടി പി രാമകൃഷ്ണനെ 5087 വോട്ടുകള്‍ക്കാണ് ഫാത്തിമ തഹിലിയ പരാജയപ്പെടുത്തിയത്.