ദിനനിക്ഷേപ ഏജന്റുമാർക്ക് വർക്ക്മെൻ പദവിക്ക് അർഹമായ തൊഴിൽ ആനുകൂല്യങ്ങൾ നൽകണമെന്ന് കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ പത്താമത് സംസ്ഥാന സമ്മേളന പ്രമേയം 

സുപ്രീം കോടതി വിധിപ്രകാരം തൊഴിലാളികളായി അംഗീകരിക്കപ്പെട്ട ദിനനിക്ഷേപ ഏജന്റുമാർക്ക് വർക്ക്മെൻ പദവിക്ക് അർഹമായ എല്ലാ തൊഴിൽ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ  അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ പത്താമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട്ട് ന്യൂ നളന്ദയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്ന സമ്മേളനം മുൻ പി.എഫ് കമ്മീഷണർ സി. മുരളിധരൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സേവന രംഗത്ത് 40 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

 

കോഴിക്കോട് :സുപ്രീം കോടതി വിധിപ്രകാരം തൊഴിലാളികളായി അംഗീകരിക്കപ്പെട്ട ദിനനിക്ഷേപ ഏജന്റുമാർക്ക് വർക്ക്മെൻ പദവിക്ക് അർഹമായ എല്ലാ തൊഴിൽ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ  അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ പത്താമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട്ട് ന്യൂ നളന്ദയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്ന സമ്മേളനം മുൻ പി.എഫ് കമ്മീഷണർ സി. മുരളിധരൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സേവന രംഗത്ത് 40 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ശശീന്ദ്രൻ കെ. തിരൂർക്കാട് വെൽഫെയർ ഫണ്ട് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു സംസാരിച്ചു. ക്ഷേമനിധി അവലോകനം അലവിക്കുട്ടി പി. പെരിന്തൽമണ്ണ നിർവ്വഹിച്ചു. ചടങ്ങിൽ വെൽഫെയർ ഫണ്ട് ആനുകൂല്യങ്ങളുടെ വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ് ജനാർദ്ദനൻ വി. നീലേശ്വരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കിഴിശ്ശേരി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.ടി. വിജയകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

സമ്മേളനത്തിൽ മറ്റ് രണ്ട് സുപ്രധാന പ്രമേയങ്ങൾ കൂടി അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ബാങ്ക് മികച്ച പ്രവർത്തനലാഭത്തിലായതിനാൽ, മറ്റ് തൊഴിലാളികൾക്ക് നൽകുന്ന പ്രവർത്തന ലാഭവിഹിതം ദിനനിക്ഷേപ ഏജന്റുമാർക്കും ലഭ്യമാക്കണമെന്ന് ഒരു പ്രമേയത്തിലൂടെ കേരള ഗ്രാമീണ ബാങ്ക് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു. ഉന്നതമായ സാമ്പത്തിക വളർച്ച കൈവരിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർപേഴ്സൺ വിമലാ വിജയ റായ്സ്കറുടെ മികച്ച നേതൃത്വത്തെ അഭിനന്ദിച്ചും അവർക്ക് ആദരവ് അർപ്പിച്ചുമാണ് മൂന്നാമത്തെ പ്രമേയം അവതരിപ്പിച്ചത്.

സമ്മേളനത്തിൽ നന്ദനൻ കെ. (പയ്യന്നൂർ), സുബൈർ എം. (വടുവഞ്ചാൽ), ജോൺ കെ. ജെ. (മാനന്തവാടി), ബാലകൃഷ്ണൻ പി. (മുന്നാട്), ആനന്ദ കൃഷ്ണൻ പി. കെ. (കരിമ്പം), മുരളിധരൻ സി. (കാലിക്കറ്റ് സിറ്റി), അബ്ദുള്ളക്കുട്ടി ഒ. പി. (തൃപ്പനച്ചി), പ്രഭാകരൻ കൊയിലി എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി ജനാർദ്ദൻ വി നീലേശ്വരം (പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് കിഴിശ്ശേരി ( ജനറൽ സെക്രട്ടറി) കെ. ടി .വിജയകുമാർ (ട്രഷറർ ) വൈസ് പ്രസിഡണ്ട് മാരായി നന്ദനൻ K പയ്യന്നൂർ,സുബൈർ എം വടുവഞ്ചാൽ അസിസ്റ്റൻ്റ് സെക്രട്ടറിമാരായി അലവിക്കുട്ടി പി പെരിന്തൽമണ്ണ, പ്രഭാകരൻ കൊയിലി
എന്നിവരെ തിരഞ്ഞെടുത്തു