ഇ-ചലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ച് കേരള സർക്കാർ
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ച് കേരള സർക്കാർ ‘ഇ-ചലാൻ ആംനസ്റ്റി പദ്ധതി’ പ്രഖ്യാപിച്ചു. 2026 മാർച്ച് 31നോ അതിന് മുമ്പോ ലഭിച്ചതും കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചലാനുകൾക്കാണ്
ഇളവ് ലഭിച്ച ശേഷമുള്ള തുക നവംബർ 1 മുതൽ ജനുവരി 31 വരെ അടയ്ക്കാം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ച് കേരള സർക്കാർ ‘ഇ-ചലാൻ ആംനസ്റ്റി പദ്ധതി’ പ്രഖ്യാപിച്ചു. 2026 മാർച്ച് 31നോ അതിന് മുമ്പോ ലഭിച്ചതും കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചലാനുകൾക്കാണ് ഇളവ് ബാധകം. ഇളവ് ലഭിച്ച ശേഷമുള്ള തുക നവംബർ 1 മുതൽ ജനുവരി 31 വരെ അടയ്ക്കാം
ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ പാടില്ല എന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
റോഡ് നിയമലംഘനത്തിനുള്ള ഫൈന്‍ അടക്കാന്‍ echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക. കോടതിയിലേക്ക് മാറിയ ലചെല്ലാനുകള്‍ കോടതിയില്‍നിന്ന് തിരിച്ചെടുക്കാം . ഇതിനായി ചലാന്‍ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാം. ഇതിനുവേണ്ടി അദാലത്തുകളും സംഘടിപ്പിക്കാറുണ്ടെന്ന്് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.