കേരളത്തിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു
പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനിയായ ഗീത (45) ആണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് മരച്ചിത്. ഇതോടെ ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി മൂ
പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനിയായ ഗീത (45) ആണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് മരച്ചിത്. ഇതോടെ ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ഇതിൽ നാല് മരണങ്ങളും നടന്നത് ഈ മാസമാണ്. കഴിഞ്ഞ മാസം രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 75 പേർക്കാണ് പുതുതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്ക് പുറമെ മറ്റ് ഗുരുതര പകർച്ചവ്യാധികളും സംസ്ഥാനത്ത് കനത്ത ഭീഷണിയുയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 13 പേർക്ക് ഷിഗെല്ല രോഗബാധയും, മറ്റ് 13 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. എലിപ്പനി ബാധിച്ചവരിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. അതേസമയം, കോഴിക്കോട് റിപ്പോർട്ട് ചെയ്ത നിപ രോഗബാധയുമായി ബന്ധപ്പെട്ട് നേരിയ ആശ്വാസം നൽകുന്ന വാർത്തയും പുറത്തുവരുന്നുണ്ട്. നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുകയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും ഫലങ്ങൾ നെഗറ്റീവാണ്.