തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസിന് എൻജിൻ തകരാര്‍

തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസിന് എൻജിൻ തകരാർ. 12.15ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ. ഡല്‍ഹി വരെ പോകുന്ന ട്രെയിനാണ്.

 

സെൻട്രലില്‍ നിന്ന് മുക്കാല്‍ മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. എന്നാല്‍ അല്‍പ്പദൂരം സഞ്ചരിച്ചപ്പോള്‍ തന്നെ ട്രെയിനിൻ്റെ എഞ്ചിന് തകരാർ സംഭവിക്കുകയായിരുന്നു.

തി രുവനന്തപുരം: തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസിന് എൻജിൻ തകരാർ. 12.15ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ. ഡല്‍ഹി വരെ പോകുന്ന ട്രെയിനാണ്.

സെൻട്രലില്‍ നിന്ന് മുക്കാല്‍ മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. എന്നാല്‍ അല്‍പ്പദൂരം സഞ്ചരിച്ചപ്പോള്‍ തന്നെ ട്രെയിനിൻ്റെ എഞ്ചിന് തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം ട്രെയിൻ ട്രാക്കില്‍ കുടുങ്ങി. തുടർന്ന് മറ്റൊരു എഞ്ചിൻ എത്തിച്ച്‌ ട്രെയിൻ തിരികെ തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

ആ സമയം കന്യാകുമാരിയില്‍ നിന്നുള്ള എക്സ്പ്രസ് തമ്പാനൂർ സ്റ്റേഷനിലെത്തിയിരുന്നു. ആ ട്രെയിൻ പിറകോട്ട് മാറ്റിയ ശേഷമാണ് കേരള എക്സ്പ്രസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. എൻജിൻ തകരാർ പരിഹരിച്ച്‌ ട്രെയിൻ ഉടൻ പുറപ്പെടുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചിട്ടുണ്ട്.കേരള എക്സ്പ്രസ് കുടുങ്ങിയതിനെ തുടർന്ന് മറ്റ് ട്രെയിനുകളുടെയും സർവീസുകള്‍ വൈകുകയാണ്. ഇത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്