രാഹുലിന് പിന്തുണ നൽകാനുള്ള പി വി അൻവറിന്റെ നിലപാടിൽ അതൃപ്തി; കേരള ഡിഎംകെ സെക്രട്ടറി രാജിവെച്ചു; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള ഡിഎംകെ സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു.
 

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള ഡിഎംകെ സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു. ഇതിനു പിന്നാലെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ നാമനിര്‍ദേശ പത്രികയും നല്‍കി.

' അഞ്ച് മാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി വി അന്‍വര്‍ സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്കും പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്' എന്ന് ഷമീര്‍ പറഞ്ഞു.

അതേസമയം ഷമീറിനെതിരെ പി വി അന്‍വര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവും ഇല്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും അന്‍വര്‍ പറഞ്ഞു.