തദ്ദേശ തെരഞ്ഞെടുപ്പിൽ 1000 സീറ്റിൽ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് എം
കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണ്
Updated: Nov 5, 2025, 19:42 IST
കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണ്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൽ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് . എൽഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റിൽ കുറയാൻ പാടില്ല. പുതിയ സാഹചര്യത്തിൽ കൂടുതൽ സീറ്റ് എൽഡിഎഫിൽ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുൻപാണ് പാർട്ടി എൽഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചർച്ചയിൽ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാൽ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.