കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണം;കോൺഗ്രസ് കേരള ഘടകത്തിന് രാഹുൽ ഗാന്ധിയുടെ നിർദേശം

 നിയസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുപ്രധാന നീക്കങ്ങളുമായി കോൺഗ്രസ്.

 

മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാൻ ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കണമെന്ന് കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി

 തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുപ്രധാന നീക്കങ്ങളുമായി കോൺഗ്രസ്.  മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാൻ ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കണമെന്ന് കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് കേരള ഘടകത്തിനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം  നൽകിയത്. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ നേതാക്കൾക്ക് രാഹുൽ നിർദേശം നൽകിയത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. ജോസ് കെ. മാണി യുഡിഎഫിൽ എത്തുന്നതിലൂടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. എന്നാൽ, എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും യുഡിഎഫിലേക്കുള്ള വാതിൽ ഇനി തുറക്കാനില്ലെന്നുമാണ് കഴിഞ്ഞ ദിവസം ജോസ് കെ. മാണി പ്രതികരിച്ചത്.