വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
കേരളത്തില്‍ ഏപ്രില്‍ ഒമ്ബതിന് നിയമസഭ തെരഞ്ഞെടുപ്പിന് പോവുമ്പോൾ വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കൈയില്‍ കരുതാം.വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്
പ്രവാസി വോട്ടര്‍മാര്‍ ആണെങ്കില്‍ പോളിങ് സ്റ്റേഷനുകളില്‍ പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ കാണിക്കണം
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ ഒമ്ബതിന് നിയമസഭ തെരഞ്ഞെടുപ്പിന് പോവുമ്പോൾ വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ കൈയില്‍ കരുതാം.വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ആറു മാസത്തിനുമുമ്ബ് ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോ പതിച്ച എസ്‌എസ്‌എല്‍സി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ സ്ലിപ്പ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
പ്രവാസി വോട്ടര്‍മാര്‍ ആണെങ്കില്‍ പോളിങ് സ്റ്റേഷനുകളില്‍ പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ കാണിക്കണം.അതേസമയം, നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. മൊത്തം വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് വോട്ടര്‍പട്ടികയിലുള്ളത്.
പട്ടികയില്‍ 2,42,093 പ്രവാസി വോട്ടര്‍മാരുണ്ട്. അതില്‍ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാന്‍സ്ജെന്‍ഡര്‍മാരുമുണ്ട്. 53,984 സര്‍വീസ് വോട്ടര്‍മാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സര്‍വീസ് വോട്ടര്‍മാരായി ഉള്ളത്.മാര്‍ച്ച് 15 വരെ ലഭിച്ച അപേക്ഷ പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കള്‍ 2 ലക്ഷത്തോളം വോട്ടര്‍മാര്‍ അധികമുണ്ട്.