കീം പ്രവേശന പരീക്ഷയുടെ ഫല പ്രഖ്യാപനം നാളെ
കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന റ പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.
Updated: Jun 26, 2026, 11:42 IST
തിരുവനന്തപുരം: കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന റ പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.
നേരത്തെ,ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.