കീം 2026 ഓണ്‍ലൈൻ പ്രവേശന പരീക്ഷ ഇന്നു മുതല്‍

2026-27 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്‌, ഫാർമസി പ്രവേശന പരീക്ഷ ഇന്നു മുതല്‍ 22 വരെ നടക്കും.www.cee.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത അഡ്മിറ്റ്‌ കാർഡില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോർട്ട്‌ ചെയ്യണം.റിപ്പോർട്ടിംഗ്‌ സമയം അവസാനിച്ചാലുടൻ മോക്ക്‌ ടെസ്റ്റ്‌ നടത്തും. തുടർന്ന്‌ കമ്പൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും.

 

വിദ്യാർത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ (ആധാർ കാർഡ്‌/ വോട്ടർ ഐഡി / ഡ്രൈവിംഗ്‌ ലൈസൻസ്‌ / പാൻ കാർഡ്‌/ പാസ്പോർട്ട്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന്‌) നിർബന്ധമായും കരുതണം

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്‌, ഫാർമസി പ്രവേശന പരീക്ഷ ഇന്നു മുതല്‍ 22 വരെ നടക്കും.www.cee.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത അഡ്മിറ്റ്‌ കാർഡില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോർട്ട്‌ ചെയ്യണം.റിപ്പോർട്ടിംഗ്‌ സമയം അവസാനിച്ചാലുടൻ മോക്ക്‌ ടെസ്റ്റ്‌ നടത്തും. തുടർന്ന്‌ കമ്പൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും.

വിദ്യാർത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ (ആധാർ കാർഡ്‌/ വോട്ടർ ഐഡി / ഡ്രൈവിംഗ്‌ ലൈസൻസ്‌ / പാൻ കാർഡ്‌/ പാസ്പോർട്ട്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന്‌) നിർബന്ധമായും കരുതണം.

കാല്‍ക്കുലേറ്റർ, മൊബൈല്‍ ഫോണ്‍, സ്മാർട്ട്‌ വാച്ച്‌ തുടങ്ങിയ ഇലക്ടോണിക്‌ ഉപകരണങ്ങള്‍ കൈവശം വയ്ക്കാൻ പാടില്ല. പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞാല്‍ പരീക്ഷ അവസാനിക്കുന്നതിന്‌ മുൻപ്‌ വിദ്യാർത്ഥികളെ പുറത്തുപോകാൻ അനുവദിക്കില്ല.