പത്തിലേറെ വിമതരെ അനുനയിപ്പിച്ച കെ സി വേണുഗോപാലിന്റെ തന്ത്രം ; കോണ്‍ഗ്രസിന് ആശ്വാസമായി നടപടി
അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിലാണ് പലരും പിന്മാറിയത്
Mar 29, 2026, 09:11 IST
മുന്നണി ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണ് പരിഹരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിച്ച വിമതശല്യം എഐസിസിയുടെ ഇടപെടലിലൂടെ ഒഴിഞ്ഞ ആശ്വാസത്തില്‍ കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ വിമതര്‍ യുഡിഎഫിന്റെ വിജയ സാധ്യതക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി വിമതരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതോടെ പല വിമതരും പിന്മാറി.
പത്തിലേറെ പേരാണ് വിമത നീക്കം ഉപേക്ഷിച്ചത്. അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിലാണ് പലരും പിന്മാറിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുനലൂരിലെ സഞ്ജയ് ഖാന്റേതുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥിത്വമാണ് പിന്‍വലിക്കപ്പെട്ടത്. നേതൃത്വം ഇടപ്പെട്ടിട്ടും വിമതര്‍ പിന്‍മാറിയില്ലെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണി ലീഗ് ജില്ലാ നേതൃത്വം ഉയര്‍ത്തിയിരുന്നു.
മുന്നണി ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണ് പരിഹരിച്ചത്.