വാൽപ്പാറ ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകി കെ സി വേണുഗോപാൽ എംപി
വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നൽകി.
Apr 18, 2026, 12:34 IST
ആലപ്പുഴ : വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നൽകി.
ദാരുണമായ സംഭവത്തിൽ 9 ജീവനുകളാണ് നഷ്ടപ്പെട്ടത്. നാലുപേർ ഗുരുതരമായി പരിക്കേറ്റ് ഇപ്പോൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണം എന്നും കെസി വേണുഗോപാൽ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.