കോക്രോച്ച് ജനതാ പാര്‍ട്ടിയെ അടിച്ചമര്‍ത്തരുതെന്ന് കെ സി വേണുഗോപാല്‍
കോക്രോച്ച് ജനതാ പാര്‍ട്ടിയെ അടിച്ചമര്‍ത്തരുതെന്ന് കെ സി വേണുഗോപാല്‍
സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്നും ചോദിച്ചു.
കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) മൂവ്‌മെന്റിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്ത വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്നും ചോദിച്ചു.
സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോഷമാണ് ഇപ്പോള്‍ പ്രകടമാകുന്നത്. സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കണം. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സിജെപി മൂവ്‌മെന്റിനെ അടിച്ചമര്‍ത്താന്‍ അല്ല ശ്രമിക്കേണ്ടതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വരാനിരിക്കുന്ന കാലം അതീവ ദുഷ്‌കരം എന്നാണ് പ്രവചിക്കപ്പെടുന്നത്. ഒരു തയ്യാറെടുപ്പുമില്ലാതെ ആഘോഷങ്ങളിലും തിമിര്‍പ്പിലും ആണ് പ്രധാനമന്ത്രി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആണ് പ്രധാനമന്ത്രി ഇറങ്ങേണ്ടത്. അല്ലാതെ പ്രതിഷേധിക്കുന്നവരെ തകര്‍ക്കാന്‍ അല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.