വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയായ ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയക്ക് സഹായവുമായി കെസി വേണുഗോപാല്‍ എംപി.

കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ  റിക്രൂട്ടുമെന്റ്

 

യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം  ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അക്ഷയയുടെ മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെസി വേണുഗോപാല്‍ നടത്തിയത്. 

വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയായ ആലപ്പുഴതിരുവമ്പാടി സ്വദേശി അക്ഷയക്ക് സഹായവുമായി കെസി വേണുഗോപാല്‍ എംപി. കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ  റിക്രൂട്ടുമെന്റ് ഏജന്‍സി വഴിയാണ് 9 ദിവസങ്ങള്‍ക്ക് മുന്നെ അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്. 

യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം  ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അക്ഷയയുടെ മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെസി വേണുഗോപാല്‍ നടത്തിയത്. 

ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവുമാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും അത് നല്‍കിയില്ലെന്ന് മാത്രമല്ല, ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ശ്രീലങ്കന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്‌തെന്ന് അക്ഷയ കെസി വേണുഗോപാല്‍ എംപിയെ ധരിപ്പിച്ചു.

ഏജന്‍സി ആവശ്യപ്പെട്ടത് പ്രകാരം 70000 രൂപ നല്‍കിയാണ് അക്ഷയ വിദേശത്തെത്തിയത്. പാസ്പോര്‍ട്ട് തിരികെ ചോദിച്ചെങ്കിലും അത് നല്‍കിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാകുകയും ചെയ്തുവെന്ന് അക്ഷയ പറയുന്നു.

ഏജന്‍സി വാഗ്ദാനം നല്‍കിയ തൊഴില്‍ നല്‍കാതെ ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക് അയക്കാനുള്ള പദ്ധതിയായിരുന്നു സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കുണ്ടായിരുന്നതെന്ന് അക്ഷയ കെസി വേണുഗോപാല്‍ എംപിയോട് പരാതിപ്പെട്ടു. 

വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും കെസി വേണുഗോപാല്‍ ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു. അക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ടുമെന്റ് തട്ടിപ്പ് നടത്തിയ കൊല്ലത്തുള്ള സ്വകാര്യ ഏജന്‍സിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാനും ആലപ്പുഴ എസ്പിയോടും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

ഒഐസിസി പ്രവര്‍ത്തകര്‍ അക്ഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെത്തി ശ്രീലങ്കന്‍ സംഘത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. 

പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ തട്ടിപ്പ് സംഘം വിസമ്മതിച്ചതിനെ തുടര്‍ന്ന് കെസി വേണുഗോപാലിന്റെ ആവശ്യ പ്രകാരം എംബസി അധികൃതര്‍ ഇടപെട്ട് പാസ്‌പോര്‍ട്ട് അക്ഷയ്ക്ക് തിരികെ വാങ്ങിനല്‍കി. 

തൊഴില്‍ തട്ടിപ്പ് സംഘത്തില്‍ നിന്ന് മോചിതയായ ശേഷം അക്ഷയ കെസി വേണുഗോപാല്‍ എംപിയുമായിട്ടും കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. 

ഗള്‍ഫില്‍ തന്നെ നഴ്‌സിങ് ജോലിയില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് കെസി വേണുഗോപാല്‍ എംപിയെ  അക്ഷയ അറിയിച്ചു. എന്തു സഹായത്തിനും തന്നെ ബന്ധപ്പെടാമെന്ന ഉറപ്പും കെസി വേണുഗോപാല്‍ അക്ഷയ്ക്ക് നല്‍കി.