മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്, ജി സുധാകരനുമായി ചർച്ചയൊന്നും നടന്നിട്ടില്ല : കെസി വേണു​ഗോപാൽ

സിപിഎം നേതാവ് ജി.സുധാകരനുമായി നിലവിൽ ഒരു രാഷ്ട്രീയ ചർച്ചകളും  നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾക്ക് മറുപടിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

 
ജി.സുധാകരൻ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്.ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളിൽ ശക്തമായി ഉറച്ച് നിൽക്കുന്ന നേതാവാണ്.തീരുമാനങ്ങൾ അദ്ദേഹത്തിന്റെതാണ്. അതിന് ശേഷം മാത്രമെ തങ്ങളുടെ അഭിപ്രായത്തിന് പ്രസക്തിയുള്ളു. നേരത്തെ അതിൽ അഭിപ്രായം പറയുന്നത് അപക്വമാണ്. സാങ്കൽപ്പിക ചോദ്യങ്ങൾക്ക് മറുപടിപറയായിനില്ല.  ജി.സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. കാത്തിരുന്നു കാണാമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

 ആലപ്പുഴ : സിപിഎം നേതാവ് ജി.സുധാകരനുമായി നിലവിൽ ഒരു രാഷ്ട്രീയ ചർച്ചകളും  നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾക്ക് മറുപടിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജി.സുധാകരൻ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണ്.ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളിൽ ശക്തമായി ഉറച്ച് നിൽക്കുന്ന നേതാവാണ്.തീരുമാനങ്ങൾ അദ്ദേഹത്തിന്റെതാണ്. അതിന് ശേഷം മാത്രമെ തങ്ങളുടെ അഭിപ്രായത്തിന് പ്രസക്തിയുള്ളു. നേരത്തെ അതിൽ അഭിപ്രായം പറയുന്നത് അപക്വമാണ്. സാങ്കൽപ്പിക ചോദ്യങ്ങൾക്ക് മറുപടിപറയായിനില്ല.  ജി.സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. കാത്തിരുന്നു കാണാമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ദീർഘകാലത്തെ അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്ട്രീയ നേതാവാണ് ജി.സുധാകരൻ. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന് അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. പൊതുസ്വീകാര്യതയും ജനപിന്തുണയുമുള്ള നേതാവാണ് ജി.സുധാകരൻ. അദ്ദേഹത്തിന് മത്സരിക്കാൻ സീറ്റു കൊടുക്കണമോയെന്നത് സിപിഎമ്മാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നത് തനിക്ക് അറിയില്ല. അത് അവരാണ് വിശദീകരിക്കേണ്ടത്. 

കേരളത്തിലെ കമ്യൂണിസ്റ്റ് അണികളിലുള്ള വികാരമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പ്രതിഫലിച്ചത്. അതെല്ലാം സിപിഎമ്മിന്റെ ആഭ്യന്തരകാര്യം. അതിൽ ഇടപെടാൻ ഉദ്ദേശ്യമില്ല. അണികളുടെ  വികാരം മാനിച്ചല്ല സിപിഎമ്മിന്റെ ഭരണം. ഇക്കാര്യം എല്ലാദിവസവും തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവെയ്ക്കുന്നതാണ് ജി.സുധാകരന്റെ പരസ്യ പ്രതികരണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പിആർഡി പരസ്യം സർക്കാരിന്റെ തകർന്ന പ്രതിച്ഛായ ശരിയാക്കാൻ;
മരിച്ചിട്ടും സിപിഎം ഉമ്മൻചാണ്ടിയെ വേട്ടയാടുന്നു

പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്ത  ഇടതുസർക്കരിന്റെ തകർന്ന പ്രതിച്ഛായ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്രങ്ങളിൽ നൽകിയ പിആർഡി പരസ്യങ്ങളെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആശാപ്രവർത്തകർ,ഡോക്ടേഴ്‌സ്, നെഴ്‌സുമാർ, തൊഴിലാളികൾ തുടങ്ങിയവർ കൂലിവർധനവ് ആവശ്യപ്പെടുമ്പോൾ അതിനോട് മുഖം തിരിക്കുന്ന സർക്കാരാണ് ഇത്തരത്തിൽ കോടികൾ പ്രതിച്ഛായ നിർമ്മിതിക്കായി ചെലവാക്കുന്നത്. ഇത് ജനത്തിനറിയാം. ഈ ധൂർത്തിന് കൃത്യമായ മറുപടി പൊതുജനം തെരഞ്ഞെടുപ്പിൽ നൽകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പരസ്യം നൽകുന്നത്. ജീവിച്ചിരുന്നപ്പോഴും ശേഷം മരിച്ചു കഴിഞ്ഞിട്ടും സിപിഎം ഉമ്മൻചാണ്ടിയെ വേട്ടയാടുകയാണ്. അതിന്റെ ഭാഗമാണ് കള്ളപ്രചരണം പരസ്യരൂപേണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണം ഒരുഘട്ടം പിന്നിട്ടു. കുറച്ച് സീറ്റുകളിൽ ധാരണയായിട്ടുണ്ട്.സീറ്റ് വിഭജന ചർച്ചകൾ മുന്നണിയിലാണ് നടത്തുന്നത്. അതല്ലാതെ മാധ്യമങ്ങളില്ല. ഊഹാപോഹങ്ങളിൽ കാര്യമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.