മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ല,എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം : കെ സി വേണുഗോപാൽ

 മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്നാവർത്തിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താൽപര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് ഇത്തരം ചർച്ചകൾ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.

 

 ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്നാവർത്തിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താൽപര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് ഇത്തരം ചർച്ചകൾ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലും കെ സി വേണുഗോപാൽ ആശങ്ക പ്രകടിപ്പിച്ചു. കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും കൃത്യമായ മറുപടി നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് സുതാര്യത നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവർത്തനമെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ഡിപ്പാർട്‌മെന്റ് ആണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.