കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ 42 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

 കായംകുളത്ത് പാമ്പുകടിയേറ്റ് 42 വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേരാവള്ളി വടക്കേതോപ്പിൽ പരേതനായ നൗഷാദിന്റെ ഭാര്യ സെലീനയാണ് മരിച്ചത്. സെലീനയെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെലീന. ആളൊഴിഞ്ഞ പറമ്പിലായിരുന്നു ഇവർ തങ്ങളുടെ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നത്. രാത്രി ഏഴരയോടെ സൽക്കാരം കഴിഞ്ഞ് തിരികെപ്പോകാനായി വാഹനമെടുക്കാൻ എത്തിയപ്പോഴാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്.