കാസർഗോഡ് നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി
നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി. പള്ളിക്കര പാലരക്കീഴില്‍ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.രാത്രിയില്‍ പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് അടിയേറ്റത്.
Updated: Dec 15, 2025, 10:14 IST
ഭയപ്പെടുത്തുന്നതിൻ്റെ ഭാഗമായി വെള്ളാട്ടം ആളുകളെ മർദിക്കാറുണ്ട്
കാസർഗോഡ്: നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി. പള്ളിക്കര പാലരക്കീഴില്‍ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.രാത്രിയില്‍ പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് അടിയേറ്റത്.
ഭയപ്പെടുത്തുന്നതിൻ്റെ ഭാഗമായി വെള്ളാട്ടം ആളുകളെ മർദിക്കാറുണ്ട്. എന്നാല്‍ കൈയ്യിലുണ്ടായിരുന്ന മരത്തിൻ്റെ പരിച തലയില്‍ ഇടിച്ചതോടെയാണ് പ്രദേശവാസിയായ മനു അബോധാവസ്ഥയിലായത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു