കാസർഗോഡ് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
എലിവിഷം കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശിനി ദീപ -23- ആണ് മരിച്ചത്.അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞലിലെ വീട്ടില്‍ വച്ചാണ് ദീപ വിഷം കഴിച്ചത്.
Updated: Jul 31, 2026, 14:26 IST
അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞലിലെ വീട്ടില്‍ വച്ചാണ് ദീപ വിഷം കഴിച്ചത്.
കാസർഗോഡ് : എലിവിഷം കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശിനി ദീപ -23- ആണ് മരിച്ചത്.അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞലിലെ വീട്ടില്‍ വച്ചാണ് ദീപ വിഷം കഴിച്ചത്.
ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു.എന്നാല്‍ ഇന്ന് പുലർച്ചയോടെ ദീപ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.