കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റില്‍

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്ലസ് വണ്‍ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു  പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു.

 

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ആണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

കാസര്‍കോട്: മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്ലസ് വണ്‍ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു  പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു.

മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് ബന്ധു വീട്ടിലേക്ക് എത്തുന്നത്. തുടർന്ന് ഇയാള്‍ കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു.നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ആണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പിന്നീട് മാതാപിതാക്കള്‍ എത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി.