കാസർഗോഡ് കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചുവീണു, ബസ് നിർത്താതെ പോയി;  ഡ്രൈവർക്കെതിരെ കേസ്

കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു. ബസ് നിർത്താതെ പോയതായി പരാതി. കരിവേടകം ശങ്കരം പാടി സ്വദേശിനി തമ്പായി(75) ആണ് ബസിൽ നിന്നും തെറിച്ചു വീണത്. 

 

ബുധനാഴ്‌ച രാവിലെ ആറുമണിയോടെ കുറ്റിക്കോലിൽ വച്ചാണ് സംഭവം സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

കാസർഗോഡ്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു. ബസ് നിർത്താതെ പോയതായി പരാതി. കരിവേടകം ശങ്കരം പാടി സ്വദേശിനി തമ്പായി(75) ആണ് ബസിൽ നിന്നും തെറിച്ചു വീണത്. 

ബുധനാഴ്‌ച രാവിലെ ആറുമണിയോടെ കുറ്റിക്കോലിൽ വച്ചാണ് സംഭവം സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വീണിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. സംഭവത്തിൽ കെ.എസ്. ആർ. ടി.സി ബസ് ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.