കാസർഗോഡ് മാതാവിൻ്റെ കണ്‍മുന്നില്‍ വെച്ച്‌ ഒൻപതു വയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു

ഒൻപതു വയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു. കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ (9) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.കിളിങ്കാറിലുള്ള എംസിആർസി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു

 

ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.

കാസർഗോഡ്:  ഒൻപതു വയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു. കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ (9) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.കിളിങ്കാറിലുള്ള എംസിആർസി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു

മാതാവ് ഷംസീനയ്ക്കൊപ്പം കാസർകോട് ഭാഗത്തേക്ക് പോകാനായി റോഡരികില്‍ നില്‍ക്കുകയായിരുന്നു ഷക്കീർ. ഈ സമയം അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടുകയും അപകടത്തിനിടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നു. ഷക്കീർ. ഷാമില്‍, ഷാഹിർ എന്നിവർ സഹോദരങ്ങളാണ്.