കാസർഗോഡ് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവ്

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടയിലക്കാട്, വലിയപറമ്പ സ്വദേശി നന്ദൻ (53) ആണ് പ്രതി പിഴ അടച്ചില്ലെങ്കില്‍ 1 വർഷം അധിക തടവും അനുഭവിക്കേണ്ടതാണ്. 

 

'കുരങ്ങിനെ കാണിച്ചു തരാം' എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍ വെച്ച്‌ ഗൗരവമായ പ്രവേശിത ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതാണ് കേസ്.

കാസർഗോഡ് :ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടയിലക്കാട്, വലിയപറമ്പ സ്വദേശി നന്ദൻ (53) ആണ് പ്രതി പിഴ അടച്ചില്ലെങ്കില്‍ 1 വർഷം അധിക തടവും അനുഭവിക്കേണ്ടതാണ്. 

2024 മാർച്ചില്‍ ആണ് കേസിനു ആസ്പദമായ സംഭവം. 'കുരങ്ങിനെ കാണിച്ചു തരാം' എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍ വെച്ച്‌ ഗൗരവമായ പ്രവേശിത ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതാണ് കേസ്.

കേസില്‍ ഇന്ന് ഹോസ്ദുർഗ് കോടതി. ജഡ്ജി പി എം സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി.ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സി ഐ മനുരാജ് ആണ്. പ്രോസിക്യൂഷൻ വേണ്ടി ഹോസ്ദുർഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.