കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ കുഴഞ്ഞുവീണ് ഭര്‍ത്താവും മരിച്ചു
ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു.ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ ലോകത്തോട് വിടപറഞ്ഞത്
ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിച്ചുകൊണ്ടിരിക്കവേ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു
കാസർഗോഡ്: ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു.ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ വിടപറഞ്ഞത്.
ഗിരിജാദേവി അന്തർജനം 14-ന് രാത്രി 11.30-നാണ് അന്തരിച്ചത്. ഭാര്യയുടെ വിയോഗവിവരം അടുത്തദിവസം രാവിലെ എട്ടോടെയാണ് ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്. വിവരമറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിച്ചുകൊണ്ടിരിക്കവേ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇവരുടെ സ്വവസതിയായ ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പില്‍ നടത്തി. കാസർകോട് ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രോഹിണി കെ. പോറ്റിയാണ് മരുമകള്‍.