കാസർഗോഡ് രാജപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസാറെ കാണാനില്ലെന്ന് പരാതി
കാസർഗോഡ് രാജപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസാറെ കാണാനില്ലെന്ന് പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സാം സനലിനെയാണ് (27) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്.ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയാണ് സാം സനല്‍.
തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്ന് ബന്ധപ്പെട്ടവരും സഹപ്രവർത്തകരും വ്യക്തമാക്കുന്നു
കാസർഗോഡ്. കാസർഗോഡ് രാജപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസാറെ കാണാനില്ലെന്ന് പരാതി. രാജപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സാം സനലിനെയാണ് (27) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്.ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയാണ് സാം സനല്‍.
തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്ന് ബന്ധപ്പെട്ടവരും സഹപ്രവർത്തകരും വ്യക്തമാക്കുന്നു. ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്.
തുടർന്ന് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കാണാതായ പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിർണായക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിലെ മൈസൂർ ഭാഗത്തുനിന്നാണ് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചതെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.