കാസര്‍ഗോഡ് പിതാവ് തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ 17 വയസുകാരന് വെടിയേറ്റു

പിതാവ് കിടപ്പ് മുറിയിലെ തലയണക്കടിയില്‍ വെച്ച തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേല്‍ക്കുകയായിരുന്നു.

 

സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍ഗോഡ്, പൂച്ചക്കാട് 17 വയസുകാരന് തോക്കില്‍ നിന്നും വെടിയേറ്റു. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പിതാവ് കിടപ്പ് മുറിയിലെ തലയണക്കടിയില്‍ വെച്ച തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേല്‍ക്കുകയായിരുന്നു.
അലക്ഷ്യമായി തോക്ക് സൂക്ഷിച്ചതിന് പിതാവിന്റെ പേരില്‍ പൊലീസ് കേസെടുത്തു. 17 കാരനെ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.