കാസര്‍കോട് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന 18 കാരി മരിച്ചു
എലിവിഷം അകത്തു ചെന്നു ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂഡ്‌ലു ,ചെട്ടുംകുഴി ഇസത്ത് നഗര്‍ എസ്എം മന്‍സിലിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസ (18)യാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Jul 6, 2026, 13:35 IST
കാസര്‍കോട്: എലിവിഷം അകത്തു ചെന്നു ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂഡ്‌ലു ,ചെട്ടുംകുഴി ഇസത്ത് നഗര്‍ എസ്എം മന്‍സിലിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസ (18)യാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജൂണ്‍ 25ന് ആണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.