കാസര്‍ഗോഡ് വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നല്‍കിയില്ല; ബ്രോക്കര്‍ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നല്‍കിയില്ലെന്ന പേരില്‍ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബ്രോക്കർക്കെതിരേ കേസ്.പ  റമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്.

 

വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയനിലയിലാണ്. കോടതിയില്‍ ഹാജരാക്കിയ ബേബിയെ റിമാൻഡ് ചെയ്തു

കാസർഗോഡ്:  വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നല്‍കിയില്ലെന്ന പേരില്‍ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബ്രോക്കർക്കെതിരേ കേസ്.പ റമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. ഏപ്രില്‍ നാലിന് രാത്രി ഏഴോടെയാണ് സംഭവം.  പറമ്പയിലെ ബേബിക്കെതിരേയാണ് ചിറ്റാരിക്കാല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തത്. വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയനിലയിലാണ്.

 അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി.കണ്ണൂരില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്രഹാം തീവ്രപരിചരണവിഭാഗത്തിലാണ്.